SWISS-TOWER 24/07/2023

മുറിയിലെ എ സി പൊട്ടിത്തെറിച്ച് അപകടം; ഭര്‍ത്താവും ഭാര്യയും വെന്തുമരിച്ചു

 


ADVERTISEMENT

മധുര: (www.kvartha.com 10.10.2021) മുറിയിലെ എയര്‍ കന്‍ഡീഷ്ണര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവും ഭാര്യയും വെന്തുമരിച്ചു. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ മധുര ആനയൂര്‍ എസ് വി പി നഗറില്‍ ശനിയാഴ്ച പുലര്‍ചെയായിരുന്നു സംഭവം. തകരാറായ എസിയില്‍ നിന്നും വലിയ ശബ്ദവും പുകയും വരുന്നതുകണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് വരാന്‍ ദമ്പതിമാര്‍ ശ്രമിക്കുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ച് തീപിടിച്ചത്. 
Aster mims 04/11/2022

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എത്തിയാണ് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രി ശക്തികണ്ണന്‍, ഭാര്യ ശുഭ, മക്കളായ കാവ്യ, കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ കിടന്നത്. എന്നാല്‍ രാത്രി വൈകി മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറി കിടക്കുകയായിരുന്നു. 

മുറിയിലെ എ സി പൊട്ടിത്തെറിച്ച് അപകടം; ഭര്‍ത്താവും ഭാര്യയും വെന്തുമരിച്ചു


പുലര്‍ചെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും മക്കളെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ടെത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആനയൂര്‍ പൊലീസ് പറഞ്ഞു. 

Keywords:  News, National, Death, Accident, House, Burnt, Police, Fire, AC, Husband, Wife, AC explosion accident; Husband and wife died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia