SWISS-TOWER 24/07/2023

അലക്സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമെന്ന്‌ മാവോയിസ്റ്റുകള്‍

 


ADVERTISEMENT

അലക്സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമെന്ന്‌ മാവോയിസ്റ്റുകള്‍
ഛത്തീസ്ഗഡ്: തട്ടിക്കൊണ്ടുപോയ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമെന്ന് മാവോയിസ്റ്റുകള്‍. മൂന്ന് മധ്യസ്ഥരുടെ പേരുകള്‍ മുന്നോട്ടുവച്ചുള്ള കത്തിലാണ് കളക്ടറുടെ ആരോഗ്യനില സംബന്ധിച്ച് മാവോയിസ്റ്റുകള്‍ അറിയിച്ചത്. മധ്യസ്ഥര്‍ അലക്സിനുള്ള മരുന്നുകളുമായി വരണമെന്നും മാവോയിസ്റ്റുകള്‍ കത്തില്‍ ആവശ്യപ്പെടുന്നു. അലക്സ് ആസ്മ രോഗിയാണെന്നും മരുന്നുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലെന്നും ഭാര്യ ആഷ മേനോന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി നിര്‍ത്തിവയ്ക്കുകയും ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് മാവോയിസ്റ്റുകള്‍ മധ്യസ്ഥരുടെ പേരുകള്‍ മുന്നോട്ടുവച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, അഖിലേന്ത്യാ ആദിവാസി മഹാസഭ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മനീഷ് കുഞ്ജം, ബി.ഡി. ശര്‍മ, എന്നിവരെ മധ്യസ്ഥരാക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. എന്നാല്‍ മധ്യസ്ഥാനാകാനില്ലെന്ന് മനീഷ് കുഞ്ജം വ്യക്തമാക്കി. അതേസമയം, ജയിലിലുള്ള എട്ടുമാവോയിസ്റ്റുകളെ നാളെയ്ക്കകം വിട്ടയയ്ക്കണമെന്നാണ് മാവോയിസ്റ്റുകളുടെ അന്ത്യശാസനം. സമയം നീട്ടണമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് ആവശ്യപ്പെട്ടു.

English Summery
Abducted collector Alex Paul Menon in critical stage, says Maoists. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia