ഡല്‍ഹി പോലീസ് ബസ് ഓടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ചു; പരാതിയുമായി ആം ആദ്മി പാര്‍ട്ടി നേതാവ് പോലീസില്‍
Jul 22, 2015, 14:41 IST
ന്യൂഡല്‍ഹി: (www.kvartha.com 22.07.2015) പോലീസ് ബസ് ഓടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവമെന്നും അദ്ദേഹം പറയുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത വനിത പ്രവര്‍ത്തകര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവരെ മോചിപ്പിക്കാന്‍ വേണ്ടിയാണ് ഞാനവിടെ പോയത്. രാജീന്ദര്‍ നഗര്‍ പോലീസ് സ്റ്റേഷന് മുന്പില് മാധ്യമങ്ങളുമായി സംസാരിച്ച് നില്‍ക്കെയാണ് പോലീസ് ബസ് ഓടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു വോളന്റിയര്‍ എന്നെ തള്ളിമാറ്റുകയായിരുന്നു പാണ്ഡെ പറഞ്ഞു.
രാജീന്ദര്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് പാണ്ഡെ പരാതി നല്‍കിയിരിക്കുന്നത്. ആനന്ദ് പര്‍ബത് സ്വദേശിയായ 19കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എ.എ.പി പ്രക്ഷോഭം സംഘടിപ്പിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഭാസിയെ മുഖ്യമന്ത്രി കേജരിവാള്‍ വിളിച്ചുവരുത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേജരിവാള്‍ ഭാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാസി ഇത് നിഷേധിച്ചു. വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്മീഷണര്‍. പോലീസ് കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രിയുടെ ഉത്തരവ് പാലിക്കാനാവില്ലെന്നും കമ്മീഷണര്‍ തുറന്നടിച്ചിരുന്നു.
SUMMARY: Aam Aadmi Party's Delhi chief Dilip Pandey on alleged that a Delhi Police bus tried to run over him in front of Rajinder Nagar police station. Pandey alleged that the incident happened around 10.30 PM when he was talking to the media over police action on AAP volunteers at Anand Parbat earlier in the day.
Keywords: Aam Aadmi Party, Dilip Pandey, Murder Attempt, Run over, Bus, Police,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.