ആം ആദ്മി പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി: നൂപുര്‍ ശര്‍മ്മ

 


ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) തിരഞ്ഞെടുപ്പ് ദിനത്തിലും ചൂടുപിടിച്ച വിവാദങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. പ്രധാന രാഷ്ട്രീയപാര്‍ട്ടികളായ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.

പോളിംഗ് ദിനത്തില്‍ എ.എ.പിയുടെ അനധികൃത പ്രചാരണം തടയാന്‍ ശ്രമിച്ച തന്നോട് പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്നാണ് അരവിന്ദ് കേജരിവാളിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ നൂപുര്‍ ശര്‍മ്മ ആരോപിച്ചത്. എ.എപി പ്രവര്‍ത്തകര്‍ തന്നെ വളയുകയും ഉന്തുകയും ചെയ്തുവെന്നാണ് ആരോപണം.

തന്നോട് അപമര്യാദയായി പെരുമാറിയ പ്രവര്‍ത്തകന്‍ അരവിന്ദ് കേജരിവാളിന്റെ ചിത്രമുള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും നൂപുര്‍ ആരോപിച്ചു. സങ്‌ലിയിലെ റാവു തുല രാം മാര്‍ഗ് സെന്ററിലാണ് സംഭവമുണ്ടായത്.
ആം ആദ്മി പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി: നൂപുര്‍ ശര്‍മ്മ
തന്റെ ഒപ്പമുണ്ടായിരുന്ന സഹോദരിയേയും എ.എ.പി പ്രവര്‍ത്തകര്‍ തള്ളുകയും ഉന്തുകയും ചെയ്തുവെന്നും നൂപുര്‍ ആരോപിച്ചു. എ.എ.പി സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

SUMMARY: BJP's candidate from New Delhi constituency Nupur Sharma said on Saturday that Aam Aadmi Party (AAP) workers misbehaved with her and "pushed her around" when she tried to stop their illegal campaigning on the polling day.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia