കുറ്റവാളികളായ 73 എം.പിമാര്‍ക്കെതിരെ എ.എ.പി മല്‍സരാര്‍ത്ഥികളെ നിര്‍ത്തും

 


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുറ്റവാളികളായ 73 എം.പിമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി മല്‍സരാര്‍ത്ഥികളെ നിര്‍ത്തും. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലൂടെ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തിയ എ.എ.പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുമെന്ന് വ്യക്തമാക്കിയതോടെ ഒരു കോടിയിലധികം പേരാണ് പാര്‍ട്ടിയില്‍ അംഗമായത്.

540 ലോക്‌സഭ സീറ്റുകളില്‍ എത്ര സീറ്റിലേയ്ക്ക് മല്‍സരിക്കുമെന്ന് പാര്‍ട്ടി ഇനിയും പറഞ്ഞിട്ടില്ല. എന്നാല്‍ നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്തില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് കേജരിവാള്‍ നേരത്തേ അറിയിച്ചിരുന്നു.
കുറ്റവാളികളായ 73 എം.പിമാര്‍ക്കെതിരെ എ.എ.പി മല്‍സരാര്‍ത്ഥികളെ നിര്‍ത്തും
ദേശീയ രാഷ്ട്രീയത്തിലെ അതിശക്തരായ ബിജെപിയും കോണ്‍ഗ്രസുമായാണ് ഒരു വര്‍ഷം മാത്രം പഴക്കമുള്ള എ.എ.പി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും എ.എ.പി തരംഗമുണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍.

SUMMARY: New Delhi: The young anti-graft party, the Aam Aadmi Party, that stormed to power in New Delhi last month plans to field at least 73 candidates in national elections due by May to stand against politicians accused of crimes, Arvind Kejriwal said.

Keywords: AAP, Arvind Kejriwal, Lok Sabha Poll, Candidates, Criminals, MPs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia