എ.എ.പിയില്‍ സ്‌ഫോടനം: കേജരിവാള്‍ നുണയനെന്ന് വിനോദ് കുമാര്‍ ബിന്നി
Jan 15, 2014, 17:30 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിപ്ലവകരമായ ഭരണം കാഴ്ചവെച്ച് മുന്നേറുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നുണയനാണെന്ന് പാര്‍ട്ടി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എ.എ.പിയില്‍ ചേര്‍ന്ന വിനോദ് കുമാര്‍ ബിന്നി ഇത് രണ്ടാം തവണയാണ് നേതൃത്വവുമായി ഇടയുന്നത്. അടുത്ത ദിവസം നടക്കുന്ന പത്രസമ്മേളനത്തില്‍ എ.എ.പിയെക്കുറിച്ച് ചില സത്യങ്ങള്‍ പുറത്തുവിടുമെന്നാണ് ബിന്നിയുടെ ഭീഷണി.
എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും ഇഷ്ടമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എയുടെ പരസ്യ പ്രതിഷേധത്തിനെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം.
പാര്‍ട്ടി എംഎല്‍എമാരുടെ യോഗങ്ങളില്‍ പരാതികള്‍ പറയാതെ ബിന്നി ഇപ്പോള്‍ കലാപം സൃഷ്ടിക്കുന്നത് ദുരൂഹമാണെന്നാണ് അരവിന്ദ കേജ്‌രിവാളിന്റെ പ്രതികരണം. എന്തെങ്കിലും പ്രശ്‌നം ആരെങ്കിലും ഉന്നയിച്ചാല്‍ പാര്‍ട്ടി അത് പരിശോധിക്കും. ഇതിനേക്കാള്‍ ക്രിയാത്മകമായ ഒരു സര്‍ക്കാരിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യും, അത് ബിജെപിയില്‍നിന്നാണെങ്കിലും മറ്റാരില്‍നിന്നാണെങ്കിലും. കേജ്‌രിവാള്‍ പറഞ്ഞു.
ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതാണ് ഇപ്പോഴത്തെ കലാപത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദ് കുമാര്‍ ബിന്നി ആദ്യം മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു. അതു നിഷേധിച്ചപ്പോള്‍ ലോക്‌സഭാ ടിക്കറ്റ് വേണമെന്നായി. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കേജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ ലോക്‌സഭാ സീറ്റുകളെക്കുറിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും കേജ്‌രിവാള്‍ നുണയനാണെന്നും ഇതിനോടു ബിന്നി പ്രതികരിച്ചു.
SUMMARY: New Delhi: The Aam Aadmi Party (AAP) on Wednesday found itself in an embarrassing public confrontation with its MLA, Vinod Kumar Binny, who has called Arvind Kejriwal a "liar" and threatened to expose the "truth" about the party at a press conference tomorrow.
Keywords: AAP, Aam Aadmi Party, Arvind Kejriwal, Vinod Kumar Binny

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.