ഉഗാണ്ടന്‍ വനിതകള്‍ മയക്കുമരുന്ന് കൈമാറുന്നതിന്റെ വിവാദ വീഡിയോ എ.എ.പി പുറത്തുവിട്ടു

 


ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ ഉഗാണ്ടന്‍ യുവതികള്‍ മയക്കുമരുന്ന് കൈമാറുന്നതിന്റെ വിവാദ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിട്ടു. പാര്‍ട്ടിയും നേതാക്കളും കൈക്കൊള്ളുന്ന ശരിയായ നടപടികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് വീഡിയോ പുറത്തുവിട്ടതെന്ന് എ.എ.പി അറിയിച്ചു. ഭാരതിയുടെ അര്‍ദ്ധരാത്രിയിലെ റെയ്ഡിന് പരിപൂര്‍ണ പിന്തുണയറിയിച്ച് രേഖകള്‍ സഹിതമാണ് എ.എ.പിയുടെ വെബ്‌സൈറ്റില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഉഗാണ്ടന്‍ വനിതകളുടെ പേരും ചിത്രങ്ങളുമടക്കമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പക്ഷേ തങ്ങളെ അകാരണമായി കുറ്റപ്പെടുത്തുകയും അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ മന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സത്യം പുറത്തുകൊണ്ടുവരാനാണ് ഇത് ചെയ്തതെന്ന് എ.എ.പി പറയുന്നു.
കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത് പാര്‍ട്ടി വക്താവ് ദിലീപ് പാണ്ഡെ പറഞ്ഞു.
ഉഗാണ്ടന്‍ വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചിട്ടും ഹാജരാകാതെ സോംനാഥ് ഭാരതി അഭിഭാഷകരെ അയച്ചതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ മന്ത്രിക്കെതിരെ നടപടിക്ക് മുതിരുകയാണ്. അഭിഭാഷകര്‍ തങ്ങളെ അധിക്ഷേപിച്ചെന്നും കമ്മീഷന്‍ ആരോപിക്കുന്നു. ഇത്തരം സംഭവവികാസങ്ങളാണ് തങ്ങളെ വീഡിയോ പുറത്തുവിട്ടതിന് പ്രേരിപ്പിച്ചതെന്ന് എ.എ.പി വ്യക്തമാക്കി.

ഉഗാണ്ടന്‍ വനിതകള്‍ മയക്കുമരുന്ന് കൈമാറുന്നതിന്റെ വിവാദ വീഡിയോ എ.എ.പി പുറത്തുവിട്ടു
SUMMARY: The Aam Aadmi Party today released a video,which allegedly shows the two African women, who have accused Delhi Law Minister Somnath Bharti of harassing and assaulting them, exchanging drugs. According to AAP, the video has been released as proof to show that what the party and its leader did was right. All the videos, documents, claiming to show support for Bharti's 'raid' are listed on the AAP websit
Keywords: AAP, Somnath Bharthi, Midnight raid, Arvind Kejriwal, Ugandan women,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia