സ്ഥലം പറഞ്ഞാല്‍ ആക്രമിക്കപ്പെടാന്‍ അവിടെ വന്നു നില്‍ക്കാം: കേജരിവാള്‍

 


ന്യൂഡല്‍ഹി: തന്നെയോ പ്രശാന്ത് ഭൂഷണെയോ ആക്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് അവര്‍ പറയുന്ന സമയത്ത് വരാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കൗശാംബിയിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു കേജരിവാള്‍.
സ്ഥലം പറഞ്ഞാല്‍ ആക്രമിക്കപ്പെടാന്‍ അവിടെ വന്നു നില്‍ക്കാം: കേജരിവാള്‍
എ.എ.പി. നേതാവ് പ്രശാന്ത് ഭൂഷണ്‍ ജമ്മുകാശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അക്രമം നടത്തിയതെന്ന് ദള്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ദള്‍ ദേശീയ കണ്‍വീനറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്രമം നടത്തിയവര്‍ വരട്ടെ, അവരുമായി തുറന്ന വേദിയില്‍ സംസാരിക്കാന്‍ താന്‍ തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ തനിക്ക് സുരക്ഷ നല്‍കേണ്ട കാര്യമൊന്നുമില്ല. സുരക്ഷിതനായി കഴിഞ്ഞതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. പാര്‍ട്ടി വോളന്റിയര്‍മാര്‍ക്ക് സുരക്ഷ വേണമെന്നു തോന്നുന്നുണ്ടെങ്കില്‍ അവര്‍ ചോദിച്ചാല്‍ നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
കാശ്മീരിനെക്കുറിച്ച് പ്രശാന്ത് ഭൂഷണ്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഷയം വാര്‍ത്തയായി നിലനിര്‍ത്താന്‍വേണ്ടിയാണ് അക്രമം നടത്തിയതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
SUMMARY: Ghaziabad: Within hours of the attack at Aam Aadmi Party's Kaushambi office by around 40 activists, Ghaziabad Police on Wednesday arrested Hindu Raksha Dal leader Pinki Choudhary from Sahibabad area in connection with the incident. Another 12 attacker has been arrested from here in the same regard.
Keywords: Arvind Kejriwal, Aam Aadmi Party, AAP, Kashmir, Prashant Bhushan, Ghaziabad, Kaushambhi, Hindu Raksha Dal, Pinki Choudhary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia