കശ്മീരില്‍ സൈനീക സാന്നിദ്ധ്യം: ഹിതപരിശോധന ആവശ്യമില്ലെന്ന് ഒമര്‍ അബ്ദുല്ല

 


ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍ വലിക്കുന്ന വിഷയത്തില്‍ ജനഹിത പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ആവശ്യം ധൈര്യശാലിയായ ഒരു നേതാവിനെയാണെന്നും അബ്ദുല്ല വ്യക്തമാക്കി.
കശ്മീരില്‍ സൈനീക സാന്നിദ്ധ്യം: ഹിതപരിശോധന ആവശ്യമില്ലെന്ന് ഒമര്‍ അബ്ദുല്ലട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുല്ല ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായപ്രകടത്തോട് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളിലും ജനഹിതം തേടേണ്ട ആവശ്യമില്ല. ഭരിക്കുന്നതും തീരുമാനമെടുക്കുന്നതും സര്‍ക്കാരിന്റെ ജോലിയാണ്. നേതാക്കള്‍ നയിക്കുകയാണ് ചെയ്യേണ്ടത് ഒമര്‍ അബ്ദുല്ല പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജമ്മുകശ്മീരിലെ സൈനീക സാന്നിദ്ധ്യം പിന്‍ വലിക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
SUMMARY: New Delhi: In an apparent reaction to Aam Aadmi Party leader Prashant Bhushan's comment that a referendum should be carried out to ask people of Kashmir whether they want Army to be deployed for handling internal security, Omar Abdullah said that no such exercise was required and the need of the hour was a courageous statesman.
Keywords: AAP, Arvind Kejriwal, Aam Aadmi Party, Prashant Bhushan, Kashmir, J&K, Referendum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia