രാഹുലിനെ പരിഹസിച്ച കുമാര്‍ വിശ്വാസ് ദളിത് കുടുംബത്തില്‍ സന്ദര്‍ശനത്തിനെത്തി

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതിനെ വിമര്‍ശിച്ച എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് വെട്ടിലായി. രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച ഒരു ദളിത് കുടുംബത്തെ കുമാര്‍ വിശ്വാസും സന്ദര്‍ശിച്ചു. അതും ക്യാമറകളുടെ അകമ്പടിയോടെ.
2008ല്‍ അമേത്തിയിലെത്തിയ രാഹുല്‍ സുനിത എന്ന സ്ത്രീയുടെ ദളിത് കുടുംബത്തിലാണ് അന്തിയുറങ്ങിയത്. ഇത് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.
രാഹുലിനെ പരിഹസിച്ച കുമാര്‍ വിശ്വാസ് ദളിത് കുടുംബത്തില്‍ സന്ദര്‍ശനത്തിനെത്തിഅതേസമയം തന്റെ സന്ദര്‍ശനം തികച്ചും അവിചാരിതമെന്നാണ് കുമാര്‍ വിശ്വാസ് പറയുന്നത്. സുനിതയുടെ ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ സുഹൃത്തുക്കളോട് രാഹുല്‍ അന്തിയുറങ്ങിയ ദളിത് കുടുംബങ്ങളെക്കുറിച്ച് ചോദിച്ചു. ദളിതരുടെ ജീവിത നിലവാരം നേരില്‍ കാണാനായി മാത്രമാണ് സുനിതയുടെ വീട്ടിലെത്തിയത് വിശ്വാസ് പറഞ്ഞു.
SUMMARY: New Delhi: Politician Kumar Vishwas, who mocked Rahul Gandhi for visiting Dalit houses in Uttar Pradesh to score photo-ops, today visited one of those homes.
Keywords: Aam Aadmi Party, AAP, Congress, Dalit house, Kumar Vishwas, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia