ഷാസിയയ്ക്കും കിരണ്‍ ബേദിക്കുമെതിരെ ട്വിറ്റര്‍ യുദ്ധം; ട്വീറ്റുകള്‍ മറുട്വീറ്റുകളായി!
Jan 17, 2015, 14:00 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 17/01/2015) പുതുതായി ബിജെപിയിലേയ്ക്ക് രംഗപ്രവേശം ചെയ്ത ഷാസിയ ഇല്‍മിക്കും കിരണ്‍ ബേദിക്കുമെതിരെ ആം ആദ്മി പാര്‍ട്ടിയുടെ ട്വിറ്റര്‍ യുദ്ധം. ഒരിക്കല്‍ ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കേജരിവാളിന്റെ അടുത്ത സുഹൃത്തും അനുയായിയുമായിരുന്നു ഷാസിയ ഇല്‍മി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണവര്‍ പാര്‍ട്ടി വിട്ടത്.
ഷാസിയ ഇല്‍മി ബിജെപിക്കെതിരെ നടത്തിയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ടാണ് കേജരിവാള്‍ ഇല്‍മിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. 'കാപട്യമേ, നിന്റെ പേരാണ് ബിജെപി' എന്ന ഇല്‍മിയുടെ ട്വീറ്റാണ് കേജരിവാള്‍ റീട്വീറ്റ് ചെയ്തത്.
അതേസമയം ഒരിക്കല്‍ കേജരിവാളിന്റെ സന്തത സഹചാരിണിയായിരുന്ന കിരണ്‍ ബേദിക്കെതിരെ രംഗത്തെത്തിയത് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് ആണ്. കിരണ്‍ ബേദി 2010ല്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കുമെതിരെ നടത്തിയ ആറിലേറെ ട്വീരുകളാണ് കുമാര്‍ വിശ്വാസ് കിരണ്‍ ബേദിയുടെ ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്തത്.
SUMMARY: The AAP has launched a twitter war against Kiran Bedi and Shazia Ilmi, who have joined the BJP by pulling out old tweets of the two.
Keywords: Delhi Assembly Poll, Aam Aadmi Party, Congress, Kiran Bedi, Shazia Ilmi, BJP, Arvind Kejriwal, Kumar Vishwas

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.