ആം ആദ്മി പാര്‍ട്ടി ഒരു വേദി മാത്രം: ജയ്‌റാം രമേശ്

 


ന്യൂഡല്‍ഹി: രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആം ആദ്മി പാര്‍ട്ടിയെ വാനോളം പുകഴ്ത്തിയ കേന്ദ്ര മന്ത്രി ജയ്‌റാം രമേശ് എ.എ.പിക്കെതിരെ രംഗത്തെത്തി. എ.എ.പി ഒരു വേദിമാത്രമാണെന്നാണ് രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന. കോണ്‍ഗ്രസിനെപ്പോലെ അവകാശപ്പെടാന്‍ ഒരു ഘടന എ.എ.പിക്ക് ഇല്ലെന്നും രമേശ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഒരു വേദി മാത്രം: ജയ്‌റാം രമേശ്എ.എ.പി ഒരു പാര്‍ട്ടിയല്ല. ഇതൊരു വേദിയാണ്. എ.എ.പി ഒരു പ്രക്ഷോഭമാണ്. ആശയം, നേതൃത്വം, ഭരണം, ഓഫീസ് ഭാരവാഹികള്‍, ഘടന എല്ലാമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു പാര്‍ട്ടിയില്ലെങ്കില്‍ ആ രാജ്യത്ത് അരാജകത്വം നടമാടും രമേശ് കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി ദശാവതാരത്തെപോലെയാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പലതും ചെയ്യാനാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് പറഞ്ഞത്.
SUMMARY: New Delhi: Two days after being ticked off by his party for praising Aam Aadmi Party (AAP), Union Minister Jairam Ramesh on Saturday said it is just a "platform" unlike structure-based Congress and suggested that there could be "anarchy" because of it.
Keywords: Aam Aadmi Party, AAP, Congress, Jairam Ramesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia