Police Custody | പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസ്; എഎപി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ ആം ആദ്മി പാര്‍ടി (AAP) ഗുജറാത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ കമീഷന്‍ രേഖ ശര്‍മ ജയിലിലേക്ക് അയയ്ക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഗോപാല്‍ പറഞ്ഞു.

Aster_MIMS

ഇതിനു പിന്നാലെയാണ് വനിതാ കമീഷന്‍ ഓഫിസിന് മുന്നില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആം ആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ ഓഫിസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 2019ല്‍ പ്രചരിപ്പിച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ചാണ് വനിതാ കമ്മിഷന്‍ ഗോപാല്‍ ഇറ്റാലിയയെ വിളിച്ചു വരുത്തിയത്.

Police Custody | പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസ്; എഎപി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍

Keywords: New Delhi, News, National, Custody, Case, Prime Minister, Police, AAP Gujarat chief detained by Delhi Police over ‘derogatory’ language against PM Modi.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia