Police Custody | പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസ്; എഎപി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ ആം ആദ്മി പാര്‍ടി (AAP) ഗുജറാത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ കമീഷന്‍ രേഖ ശര്‍മ ജയിലിലേക്ക് അയയ്ക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഗോപാല്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണ് വനിതാ കമീഷന്‍ ഓഫിസിന് മുന്നില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആം ആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ ഓഫിസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 2019ല്‍ പ്രചരിപ്പിച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ചാണ് വനിതാ കമ്മിഷന്‍ ഗോപാല്‍ ഇറ്റാലിയയെ വിളിച്ചു വരുത്തിയത്.
Keywords: New Delhi, News, National, Custody, Case, Prime Minister, Police, AAP Gujarat chief detained by Delhi Police over ‘derogatory’ language against PM Modi.