അശ്വിനി ഉപാദ്ധ്യായയെ എ.എ.പി പുറത്താക്കി

 


ന്യൂഡല്‍ഹി: എ.എ.പിയുടെ സ്ഥാപക നേതാക്കളിലൊരാളായ അശ്വിനി ഉപാദ്ധ്യായയെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടി. അശ്വിനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നില്ല.

അതേസമയം പുറത്താക്കല്‍ വാര്‍ത്ത ഉപാദ്ധ്യായ നിഷേധിച്ചു. എനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ആരും വിളിച്ചിട്ടുമില്ല. എന്നെ പുറത്താക്കിയിട്ടില്ല. എല്ലാം നുണയാണ് ഉപാദ്ധ്യായ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഉപാദ്ധ്യായ വിമതനായി മാറിയത്. ടിക്കറ്റ് വിതരണത്തില്‍ സുതാര്യത ഇല്ലെന്നാരോപിച്ച് അദ്ദേഹം പാര്‍ട്ടി കണ്‍ വീനര്‍ അരവിന്ദ് കേജരിവാളിന്റെ വസതിക്ക് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. കേജരിവാള്‍ ഒരു നുണയനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അശ്വിനി ഉപാദ്ധ്യായയെ എ.എ.പി പുറത്താക്കി
SUMMARY: New Delhi: The Aam Aadmi Party on Sunday expelled its founding member Ashwini Upadhyay over his repeated involvement in the anti-party activities. He also failed to respond to the show cause notice served to him.

Keywords: Narendra Modi, Chidambaram, BJP, Congress, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia