എ.എ.പി മന്ത്രിയുടെ അര്‍ദ്ധരാത്രി റെയ്ഡ്; മധു ഭാരതി പാര്‍ട്ടി വിട്ടു

 


ന്യൂഡല്‍ഹി: എ.എ.പിയുടെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായ മധു ഭാരതി പാര്‍ട്ടി വിട്ടു. എ.എ.പി സ്ത്രീകളെ മനുഷ്യരായി പരിഗണിക്കുന്നില്ലെന്നാണ് മധു ഭാരതിയുടെ ആരോപണം. പോര്‍ട്ടുഗല്‍ മുന്‍ സ്ഥാനപതിയായ മധു ഭാദുരി സ്ത്രീനീതി, വിദേശനയം, ദേശീയ സുരക്ഷ എന്നീ കമ്മിറ്റികളില്‍ അംഗമായിരുന്നു. ഖിര്‍കി കോളനിയില്‍ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളെ അപലപിക്കുന്ന പ്രമേയം കഴിഞ്ഞ ദിവസം നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവര്‍ സ്ഥാനമൊഴിഞ്ഞത്.

എ.എ.പി മന്ത്രിയുടെ അര്‍ദ്ധരാത്രി റെയ്ഡ്; മധു ഭാരതി പാര്‍ട്ടി വിട്ടുഅതേസമയം ഉഗാണ്ടന്‍ വനിതകള്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ പാര്‍ട്ടി മാപ്പു പറഞ്ഞിരുന്നു. വംശീയ വിരോധം ധ്വനിക്കുന്ന എന്തെങ്കിലും പരാമര്‍ശമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍നിന്നെല്ലാം പാര്‍ട്ടി പിന്മാറുന്നതായുള്ള പ്രമേയവും യോഗത്തില്‍ പാസാക്കി. പക്ഷേ ഇതൊന്നും പ്രായശ്ചിത്തമാകുന്നില്ലെന്ന് മധു ഭാദുരി പറഞ്ഞു.

എ.എ.പി ഏറ്റവും താഴേക്കിടയില്‍നിന്ന് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ്. പക്ഷേ ഇപ്പോള്‍ അഭിപ്രായവ്യത്യാസത്തിന് സ്ഥാനം നല്‍കാത്ത ഹൈക്കമാന്‍ഡ് പാര്‍ട്ടിയായി അത് മാറിയിരിക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

SUMMARY: New Delhi: One of the founding members of Arvind Kejriwal's Aam Aadmi Party (AAP), Madhu Bhaduri, has quit the party alleging mistreatment of the women leaders.

Keywords: National, AAP, Somnath Bharathi, Midnight raid, Madhu Bhaduri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia