ജനലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം

 


ADVERTISEMENT

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം. തിങ്കളാഴ്ചയാണ് മന്ത്രിസഭ നിര്‍ണായകമായ ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അഴിമതി വിരുദ്ധനിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് ജന ലോക്പാല്‍ ബില്‍. അഴിമതി കുറ്റം തെളിഞ്ഞാല്‍ ശക്തമായ ശിക്ഷയാണ് നിര്‍ദേശിക്കുന്നത്.

ജനലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരംഈ മാസം 16ന് നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്‍ പാസാക്കാന്‍ ആലോചിക്കുന്നത്. അതിന് ശേഷം ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും അന്തിമാനുമതിക്കായി ബില്‍ അയച്ചുകൊടുക്കും. അധികകാരത്തിലെത്തിയാല്‍ 15 ദിവസത്തിനുള്ളില്‍ ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

SUMMARY: New Delhi: The Aam Aadmi Party government under Arvind Kejriwal held a crucial cabinet meeting on Monday and cleared the draft of the Jan Lokpal Bill.

Keywords: Jan Lokpal Bill, Delhi Cabinet, Arvind Kejriwal, Aam Aadmi Party, AAP
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia