രാജ്യം കീഴടക്കാൻ ആം ആദ്മി പാർട്ടി

 


ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടി ലോക്സഭ തിരഞ്ഞെടുപ്പിലും വിജയമാവർത്തിക്കാൻ തയ്യാറെടുക്കുന്നു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യമാകാനാണ് എ.എ.പിയുടെ തീരുമാനം.
ഇതുസംബന്ധിച്ച് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ മൂന്നംഗ പാനലിന് പാർട്ടി രൂപം നൽകിയിട്ടുണ്ട്.
രാജ്യം കീഴടക്കാൻ ആം ആദ്മി പാർട്ടി
ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ജനുവരി 10 മുതൽ 26 വരെ ദേശീയ അംഗത്വ പ്രചരണം നടത്തുമെന്ന് എ.എ.പി വക്താവ് യോഗേന്ദ്ര യാദവ് അറിയിച്ചു.
കേരളത്തിൽ പാർട്ടി സജീവമാക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് ഭൂഷൻ വി.എസ് അച്യുതാനന്ദനെ കാണുകയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
SUMMARY: New Delhi: Gearing up for the upcoming Lok Sabha elections, Aam Aadmi Party (AAP) will now conduct a nationwide membership drive 'Mein Bhi Aam Aadmi' and has invited people from across the nation to join the party.
Keywords: Arvind Kejriwal, Indian general election, 2009, Lok Sabha, Aam Aadmi Party, AAP, Lok Sabha elections, Prashant Bhushan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia