Aadhaar | ഇനിയും സമയമുണ്ട്! ആധാര്‍ പുതുക്കാനുള്ള കാലാവധി നീട്ടി
Jun 14, 2023, 11:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 10 വര്‍ഷം മുന്‍പെടുത്ത ആധാര്‍ കാര്‍ഡ് സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെ നീട്ടി. പുതുക്കാനുള്ള കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ ആശ്വാസവാര്‍ത്ത.
അക്ഷയ കേന്ദ്രങ്ങളെയോ, ആധാര്‍ സേവാ കേന്ദ്രങ്ങളെയോ ആധാര്‍ പുതുക്കാനായി സമീപിക്കാം. അതല്ലാതെ വീട്ടില്‍ ഇന്റര്‍നെറ്റുണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായും ആധാര്‍ പുതുക്കാം.
*ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
* https://myaadhaar(dot)uidai(dot)gov(dot)in/ ഇ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം.
* ആധാര്‍ നമ്പറും കാപ്ചയും നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും.
* ഈ ഒടിപി കൂടി നല്‍കിയാല്‍ നിങ്ങള്‍ ആധാര്‍ അപ്‌ഡേഷന്‍ പേജിലെത്തും. ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്‍പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോടേഴ്‌സ് ഐഡിയുടെ സ്‌കാന്‍ഡ് കോപി നല്‍കിയാല്‍ മതി.
* ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക് ചെയ്യുന്നതോടെ ആധാര്‍ അപ്‌ഡേഷന്‍ റിക്വസ്റ്റ് പോകും. തുടര്‍ന്ന് സ്‌ക്രീനില്‍ നിന്ന് അക്‌നോളജ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
* ആധാര്‍ അപ്‌ഡേറ്റ് ആയോ എന്നറിയാന്‍ ഇതേ വെബ്‌സൈറ്റില്‍ തന്നെ ആധാര്‍ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ മതി.
Keywords: New Delhi, News, National, Aadhaar, Renewal, Deadline, Extended, Aadhaar renewal deadline extended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

