കൊവിഡ് 19: മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി, ആളുകളുടെ വിവരങ്ങള്‍ രജിസ്ടര്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 03.06.2020) തമിഴ്‌നാട്ടില്‍ മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലുമെത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സലൂണില്‍ എത്തുന്ന ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി രജിസ്ടര്‍ സൂക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. മുടി വെട്ടാനെത്തുന്നവര്‍ക്കോ സലൂണിലെ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടിയായാണ് തീരുമാനം. ലോക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ സലൂണുകള്‍ തുറന്നത്. ചെന്നൈ ഒഴികെയുള്ള ഇടങ്ങളില്‍ ഒരാഴ്ച മുമ്പേ തന്നെ സലൂണുകള്‍ തുറന്നിരുന്നു. ചെന്നൈയില്‍ തിങ്കളാഴ്ചയാണ് സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നത്.

കൊവിഡ് 19: മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി, ആളുകളുടെ വിവരങ്ങള്‍ രജിസ്ടര്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശം

Keywords: Chennai, News, National, Aadhar Card, Tamil Nadu, Covid 19, Salons, Aadhaar card made mandatory in Tamil Nadu for getting haircut, visiting spas
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia