സോണിയ ഗാന്ധി ദേവി!

 


ഹൈദരാബാദ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആരാധിക്കാനും ക്ഷേത്രമായി. ബാംഗ്ലൂര്‍ഹൈദരാബാദ് ഹൈവേയിലാണ് ക്ഷേത്രം. ഒന്‍പത് അടി പൊക്കമുള്ള വിഗ്രഹം ആന്ധ്ര പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ശങ്കര്‍ റാവു ആണ് പണികഴിപ്പിച്ചത്. തെലുങ്കാന സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കാന്‍ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ക്കുള്ള നന്ദിസൂചകമായാണ് ക്ഷേത്രം പണിയുന്നത്. ഒന്‍പത് ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിന് സോണിയ ഗാന്ധി ശാന്തി വനം എന്ന പേരാണിദ്ദേഹം നല്‍കിയിരിക്കുന്നത്. മകള്‍ സുഷ്മിതയുടെ പേരിലാണ് ഈ സ്ഥലം.
സീമാന്ദ്രയുടെ മേധാവിത്വം അവസാനിപ്പിക്കുന്നതിന് നന്ദിപറയാനും പ്രാര്‍ത്ഥിക്കാനുമായി ഒരു ക്ഷേത്രം പണിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടി ഒന്‍പത് ഏക്കര്‍ ഭൂമിയും ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ പണവും ചിലവഴിക്കും. എന്റെ സ്വന്തം പണമാണ് ഞാനിതിനായി ചിലവഴിക്കുന്നത്. നെഹ്‌റുഗാന്ധി കുടുംബത്തിന്റെ സേവകനാണ് ഞാന്‍. ഏഴ് പ്രാവശ്യം മല്‍സരിക്കാന്‍ കോണ്‍ഗ്രസ് എനിക്ക് ടിക്കറ്റ് തന്നു. ഞാന്‍ രണ്ട് പ്രാവശ്യം മന്ത്രിയാവുകയും ചെയ്തു റാവു പറഞ്ഞു.
500 കിലോ ഭാരമുള്ള വെങ്കല പ്രതിമ പ്രമുഖ ശില്പിയാണ് നിര്‍മ്മിച്ചത്. സോണിയാ ഗാന്ധിയുടെ ജന്മദിനമായ ഡിസംബര്‍ 9നാണ് പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്.
സോണിയ ഗാന്ധി ദേവി!
SUMMARY: Hyderabad: A Congress legislator from Andhra Pradesh has taken his devotion to party president Sonia Gandhi to new heights, or nine feet to be exact.
Keywords: Andhra Pradesh, Goddess, Sonia Gandhi, Seemandhra, Shankar Rao, Sonia Gandhi, Sonia Gandhi temple, Telangana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia