കലാപമുണ്ടാക്കി വോട്ടുകള്‍ കൊയ്യാനൊരുങ്ങി വര്‍ഗീയ ശക്തികള്‍; ബീഹാറിലെ മസ്ജിദില്‍ ചത്ത പന്നി
Sep 30, 2015, 23:03 IST
ഭഗല്പൂര്‍: (www.kvartha.com 30.09.2015) തിരഞ്ഞെടുപ്പ് അടുത്തതോടെ കലാപങ്ങളുണ്ടാക്കി വോട്ടുകള്‍ നേടാനുള്ള ശ്രമത്തിലാണ് വര്‍ഗീയ ശക്തികളും രാഷ്ട്രീയ പാര്‍ട്ടികളും. ബീഹാറിലെ ഭഗല്പൂരിലെ പള്ളിയില്‍ നിന്നും ചത്ത പന്നിയെ കണ്ടെടുത്തതാണിതില്‍ ഒടുവിലത്തേത്.
സെപ്റ്റംബര്‍ 29, ചൊവ്വാഴ്ച ലാല്‍ കോത്തിയിലെ ഷാഹി മസ്ജിദിന്റെ ടെറസില്‍ നിന്നുമാണ് പന്നിയെ കണ്ടെത്തിയത്. ഇസ്ലാമീക വിശ്വാസപ്രകാരം വെറുക്കപ്പെട്ട മൃഗമാണ് പന്നി.
ചത്ത പന്നിയെ കണ്ടെത്തിയെങ്കിലും മുസ്ലീം സമുദായാംഗങ്ങള്‍ ഇത് കാര്യമാക്കിയിട്ടില്ല. വര്‍ഗീയ ശക്തികളുടെ തന്ത്രങ്ങള്‍ അത്രയ്‌ക്കൊന്നും ഫലിക്കുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 1989ലെ കലാപങ്ങളില്‍ ഭഗല്പൂരില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
കലാപങ്ങള്‍ ഒരു നാടിനേയും സമൂഹത്തേയും എത്രത്തോളം നശിപ്പിക്കുമെന്നത് ഇവിടുത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതിനാലാകാം പ്രദേശത്തെ സാമൂഹിക അന്തരീക്ഷം സാധാരണ ഗതിയിലാണ്.
പള്ളിയില്‍ ചത്ത പന്നിയെ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടി. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തേയ്‌ക്കെത്തി.
ഭഗല്പൂരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പര്‍വട്ടിയില്‍ കലാപഭീതിയെ തുടര്‍ന്ന് ഉച്ചവരെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇവിടം സാധാരണ സ്ഥിതിയിലായി.
SUMMARY: Bhagalpur: Bhagalpur which is infamous for 1989 riots, witnessed a strange incident on Tuesday, September 29, apparently meant to communalise the atmosphere here.This incident is being seen by the public in light of upcoming election.
Keywords: Bihar, Communal forces, Assembly Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.