ന്യൂഡല്‍ഹി: (www.kvartha.com 02/02/2015) ഡല്‍ഹിയിലെ ഒന്നേകാല്‍ കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ക്ക് കത്തുമായി ബിജെപി. ഓരോ വോട്ടര്‍മാര്‍ക്കും വ്യക്തിപരമായാണ് ബിജെപി കത്ത് നല്‍കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും ഒടുവിലത്തെ ഘട്ടത്തിലാണിപ്പോള്‍ ഡല്‍ഹിയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതാദ്യമായാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി കത്തുകള്‍ അയക്കുന്നത്. ആകെ 1.20 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
ഓരോ കുടുംബത്തിലേയും ഗൃഹനാഥന്റെ പേരിലാണ് കത്തുകള്‍. കഴിഞ്ഞ 9 മാസമായി മോഡി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കത്തില്‍ വിശദീകരിക്കുന്നത്. ഫെബ്രുവരി 5ന് വോട്ടര്‍മാരുടെ വീടുകളിലെത്തി ബിജെപി പ്രവര്‍ത്തകര്‍ കത്തുകള്‍ കൈമാറും.
കത്തില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും മറ്റ് പ്രാദേശിക നേതാക്കളുടേയും ചിത്രങ്ങള്‍ ഉണ്ടാകും.
22 കേന്ദ്രമന്ത്രിമാരും 120 ബിജെപി എം.പിമാരുമാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി രംഗത്തുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ആത്മവിശ്വസത്തോടെ തിരഞ്ഞെടുപ്പുകളെ നേരിട്ട ബിജെപിക്ക് ഡല്‍ഹിയില്‍ പിഴയ്ക്കുന്നതായാണ് സൂചന. ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിന് കരുത്തനായ ഒരു എതിരാളിയെ കണ്ടെത്താന്‍ പോലും ബിജെപിക്കായില്ല. ഒടുവില്‍ ശത്രുവായ കിരണ്‍ ബേദിയെ തന്നെ ബിജെപിക്ക് മിത്രമാക്കേണ്ടിവന്നു. ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ കിരണ്‍ ബേദി ബിജെപിയുടെ ഇമേജിനെ കൂടുതല്‍ പരുങ്ങലിലാക്കി.
SUMMARY: In a last try to woo the Delhi voters, the BJP has now decided to send personal letters to all 1.20 crore voters of the capital. This can be perhaps termed as the biggest such exercises undertaken by any political party.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.