SWISS-TOWER 24/07/2023

90 ശതമാനം പുരുഷന്മാരും അന്യന്റെ ഭാര്യയെ പ്രണയിക്കുന്നവര്‍: മഞ്ജി

 


ADVERTISEMENT

പാറ്റ്‌ന: (www.kvartha.com 17/02/2015) പുരുഷന്മാരില്‍ 90 ശതമാനം പേരും അന്യന്റെ ഭാര്യയെ പ്രണയിക്കുകയും അവര്‍ക്കൊപ്പം പുറത്ത് ചുറ്റിക്കറങ്ങുകയും ചെയ്യുന്നവരാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി. 2 മുതല്‍ 5 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്വന്തം ഭാര്യമാര്‍ക്കൊപ്പം പുറത്തുപോകുന്നത്. മറ്റുള്ളവരെല്ലാം അന്യരുടെ ഭാര്യമാര്‍ക്കൊപ്പമാണ് കറക്കം മഞ്ജി പറഞ്ഞു.

പുരുഷന്മാര്‍ക്ക് ഒരു കാമുകിയുണ്ടാകുന്നതില്‍ തെറ്റില്ല. പാറ്റ്‌നയിലെ എക്കോ പാര്‍ക്കിലൊന്ന് പോയി നോക്കൂ. അവിടെ വിവാഹിതര്‍ മാത്രമല്ല ചുറ്റിക്കറങ്ങുന്നത്. അവിവാഹിതരുമുണ്ട്. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായവര്‍ ആണെങ്കില്‍ അവരുടെ ബന്ധം പരസ്പര സമ്മതപ്രകാരമാരമാണെങ്കില്‍ ഒരു പ്രണയബന്ധമുണ്ടാകുന്നതില്‍ തെറ്റില്ല. അത് തികച്ചും വ്യക്തിപരമാണ് മഞ്ജി കൂട്ടിച്ചേര്‍ത്തു.

90 ശതമാനം പുരുഷന്മാരും അന്യന്റെ ഭാര്യയെ പ്രണയിക്കുന്നവര്‍: മഞ്ജിവിവാഹിതയായ പോലീസുകാരിയുമൊത്തുള്ള മഞ്ജിയുടെ മകന്റെ അവിഹിതബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 2014 ആഗസ്റ്റിലായിരുന്നു മഞ്ജിയുടെ മകനേയും പോലീസുകാരിയേയും ഒരുമിച്ച് പിടികൂടിയത്.

SUMMARY: He's known to shoot off his mouth but this time Bihar Chief Minister Jeetan Ram Manjhi has outdone himself. Speaking exclusively to the India Today Group, Manjhi has said, 'Only 2-5 per cent men go on outings with their wives.

Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia