ജമ്മുകശ്മീരില്‍ ജീപ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 മരണം, 4 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 01.04.2022) ജമ്മുകശ്മീരില്‍ ജീപ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പെട്ടത്.

ബഫ്‌ലിയാസിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ തരാരന്‍ വാലി ഗലിയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 13 പേരാണ് വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ ജീപ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 മരണം, 4 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ഗവര്‍ണര്‍ എല്‍ജി മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords:  Srinagar, News, National, Death, Injured, Accident, Police, Car, 9 dead, 4 injured as car falls into gorge in J&K’s Poonch.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia