ചാരവൃത്തിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അറസ്റ്റിലായത് 9 സൈനീക ഉദ്യോഗസ്ഥര്‍

 


ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ചാരവൃത്തി നടത്തിയതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 9 സൈനീക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതായി പ്രതിരോധമന്ത്രി എ.കെ ആന്റണി. തിങ്കളാഴ്ച ലോക്‌സഭയിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. 2012നും 2014നുമിടയില്‍ മൂന്ന് ചാരക്കേസുകളാണുണ്ടായത്. ഈ മൂന്ന് കേസുകളിലായി ഒന്‍പത് സൈനീക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ഈ കേസുകളുടെ വിചാരണ ഇപ്പോഴും നടക്കുകയാണെന്നും ആന്റണി വ്യക്തമാക്കി.

ചാരവൃത്തിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അറസ്റ്റിലായത് 9 സൈനീക ഉദ്യോഗസ്ഥര്‍കരനാവികവ്യോമ സേനകളില്‍ ജവാന്മാരുടേയും ഉദ്യോഗസ്ഥരുടേയും കുറവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. 12,372 ഉദ്യോഗസ്ഥരുടേയും 22,841 ജവാന്മാരുടേയും കുറവുകള്‍ സേനകളിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

SUMMARY: New Delhi: Nine Army personnel have been arrested for spying against India for inimical intelligence agencies in the last three years, Defence Minister A K Antony informed Lok Sabha on Monday.

Keywords: AK Antony, India, Lok Sabha, IAF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia