Battery explode | ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ചിരുന്ന ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; 80കാരന് ദാരുണാന്ത്യം, 4 പേര്‍ക്ക് പരിക്ക്
Apr 21, 2022, 15:50 IST
ഹൈദരാബാദ്: (www.kvartha.com 21.04.2022) തെലുങ്കാനയില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ചിരുന്ന ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 80കാരന് ദാരുണാന്ത്യം. ബി രാമസ്വാമി എന്നയാളാണ് മരിച്ചത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാമസ്വാമിയുടെ മകന്‍ ബി പ്രകാശ് ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് തന്റെ തന്റെ ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടത്. പ്രകാശിന്റെ പിതാവ് രാമസ്വാമി, അമ്മ കമലമ്മ, മകന്‍ കല്യാണ്‍ എന്നിവര്‍ ലിവിങ് റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പുലര്‍ചെ നാല് മണിയോടെ ബാറ്ററി പൊട്ടിത്തെറിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തീയണയ്ക്കുന്നതിനിടെ പ്രകാശിനും ഭാര്യ കൃഷ്ണവേണിക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലായിരിക്കെ രാമസ്വാമിയുടെ നില വഷളായി. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂടര്‍ കമ്പനിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Hyderabad, News, National, Death, Fire, Injured, Hospital, Treatment, House, 80-year-old man dies after electric scooter battery explodes in living room, four injured. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.