Borewell | 8 വയസുകാരന് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ 60 അടി താഴ്ച്ചയുള്ള കുഴല്‍കിണറില്‍ വീണ എട്ട് വയസുകാരനെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശിലെ വിടിഷ ജില്ലയിലാണ് സംഭവം. 60 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്.
കുട്ടിക്ക് ഓക്സിജന്‍ നല്കി വരുന്നുണ്ട്. എന്നാല്‍ കുട്ടിയുമായി സംസാരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. വെബ് ക്യാമറകളുടെ സഹായത്താല്‍ കുട്ടിയെ കണ്ടെത്തിയെന്നും അസി. സൂപ്രണ്ട് ഓഫ് പൊലീസ് സമീര്‍ യാദവ് പറയുന്നു. രണ്ടു സുരക്ഷാ സംഘം ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കുട്ടിയെ ഉടന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യാദവ് പറഞ്ഞു. അതേസമയം, രക്ഷാ ദൗത്യസംഘത്തിന് കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഭക്ഷണവും അവനു എത്തിച്ചുകൊടുത്തിട്ടില്ല. എന്നാല്‍ കുഴല്‍ കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് വ്യക്തമാക്കി.
Keywords: News, National, Borewell, Boy, Police, Accident, 8-year-old falls into 60-feet borewell in MP’s Vidisha, rescue ops underway.