Child Died | കളിക്കുന്നതിനിടയില്‍ 400 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് വീണ 8 വയസുകാരന്‍ മരിച്ചു

 


ഭോപാല്‍: (www.kvartha.com) ഒഴിഞ്ഞ പറമ്പില്‍ കളിക്കുന്നതിനിടയില്‍ 400 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് വീണ 8 വയസുകാരന്‍ മരിച്ചു. തന്മയ് സാഹുവാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മാണ്ഡവി ഗ്രാമത്തിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭവം നടന്നത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. 

തന്മയയുടെ സഹോദരിയാണ് കുട്ടി കിണറില്‍ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഓക്‌സിജന്‍ ഉള്‍പ്പടെ കുട്ടിക്ക് പ്രാഥമി ശ്രശ്രൂഷ നല്‍കി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Child Died | കളിക്കുന്നതിനിടയില്‍ 400 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് വീണ 8 വയസുകാരന്‍ മരിച്ചു

സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാനക് ചൗഹാന്‍ എന്നയാള്‍ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴല്‍ക്കിണര്‍. എന്നാല്‍, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി. കിണര്‍ മൂടിയിരുന്നുവെന്നാണ് അപകടത്തിന് ശേഷം ചൗഹാന്റെ വിശദീകരണം. 

Keywords:  News, National, Death, Accident, Child, 8-year-old boy who fell into 400-ft borewell in MP dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia