ഏഴ് മണിക്കൂറിനുള്ളില്‍ 700 കോളുകള്‍; എ.എ.പി ഹെല്‍പ് ലൈന്‍ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കും

 


ന്യൂഡല്‍ഹി: എ.എ.പി ഹെല്‍ പ് ലൈന്‍ സര്‍ക്കാരിന് ഏഴ് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 700 കോളുകള്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പരാതി നല്‍കാന്‍ വ്യാഴാഴ്ച രാവിലെ മുതലാണ് ഹെല്‍ പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്. രാവിലെ എട്ട് മുതല്‍ രാത്രി 10 മണിവരെയാണ് ഹെല്‍ പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. പരാതികളില്‍ പെട്ടെന്ന് നടപടി കൈക്കൊള്ളേണ്ടവയെ 15 അംഗ സമിതിക്ക് കൈമാറുകയും അഴിമതിക്കാരെ കുടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയും ചെയ്യും.
ഏഴ് മണിക്കൂറിനുള്ളില്‍ 700 കോളുകള്‍; എ.എ.പി ഹെല്‍പ് ലൈന്‍ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കുംഎന്നാല്‍ നിലവിലെ ജീവനക്കാരുമായി ഹെല്‍ പ് ലൈന്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് എ.എ.പി. അതിനാല്‍ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് തീരുമാനം. അഴിമതി നടന്നതായി കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥരെക്കെതിരെ നടപടി കൈക്കൊള്ളുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രഖ്യാപനം.
(011) 27357169 എന്ന നമ്പറിലേയ്ക്കാണ് അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഹെല്‍ പ് ലൈന്‍ നമ്പര്‍ ഉടനെ നാലക്ക നമ്പറാക്കി മാറ്റുമെന്ന് എ.എ.പി അറിയിച്ചു. നാലക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമാണെന്നതിനാലാണ് ഇത്.
SUMMARY: New Delhi: The Aam Aadmi Party (AAP) government's helpline in Delhi for complaints against corrupt officers received over 700 calls in its first seven hours.
Keywords: Aam Aadmi Party, AAP, Helpline, Anti-corruption, Arvind Kejriwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia