Food poisoning | പ്രസാദം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റതായി സംശയം; അസമില്‍ 70 പേര്‍ ആശുപത്രിയില്‍

 


ദിസ്പൂര്‍: (www.kvartha.com) അമസില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 70 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപോര്‍ട്. ലഖിംപൂരില്‍ ജില്ലയിലെ നാരായണ്‍പൂരിനടുത്തുള്ള പന്‍ബാരി മേഖലയിലാണ് സംഭവം. മതപരമായ ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

കുട്ടികളടക്കം ഗ്രാമത്തിലെ 80ഓളം പേര്‍ ബുധനാഴ്ച രാത്രി മതപരമായ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് പ്രസാദം കഴിച്ചയുടനെ പലര്‍ക്കും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായും ഇവരെ അടുത്തുള്ള മഹാത്മാഗാന്ധി മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Food poisoning | പ്രസാദം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റതായി സംശയം; അസമില്‍ 70 പേര്‍ ആശുപത്രിയില്‍

'22 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പെടെ 32 പേരാണ് ആദ്യം എത്തിയത്. പിന്നീട് 30 ഗ്രാമീണര്‍ കൂടി ആശുപത്രിയില്‍ എത്തി, ശേഷം 10 സ്ത്രീകളടക്കം 19 പേരെ കൂടി പ്രവേശിപ്പിച്ചു. ഗ്രാമവാസികള്‍ക്കിടയില്‍ മരുന്നുകളും വിതരണം ചെയ്തു.' -നരന്‍പൂര്‍ മോഡല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

Keywords: News, National, hospital, Food, 70 Villagers Fall Ill After Consuming Prasad In Lakhimpur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia