Negligence | 7 വയസ്സുകാരന് ഇടത് കണ്ണിന് പകരം വലത് കണ്ണിന് ശസ്ത്രക്രിയ നടത്തിയതായി പരാതി; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കുടുംബം

 
7-Year-Old Goes For Surgery, Greater Noida Doctor Operates On Wrong Eye
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ശസ്ത്രക്രിയ മാറിയത് മനസ്സിലായത് വീട്ടിലെത്തിയപ്പോള്‍.
● ഓപ്പറേഷന് 45,000 രൂപ ചെലവായെന്ന് കുട്ടിയുടെ പിതാവ്. 
● അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ്. 

ദില്ലി: (KVARTHA) ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ചികിത്സാപിഴവെന്ന ആരോപണവുമായി ഏഴ് വയസ്സുകാരന്റെ കുടുംബം. ഇടത് കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ യുധിഷ്ഠിര്‍ എന്ന ബാലന് വലത് കണ്ണിന് ശസ്ത്രക്രിയ ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നിതിന്‍ ഭാട്ടി പൊലീസില്‍ പരാതി നല്‍കി.

Aster mims 04/11/2022

ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസന്‍സ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സെക്ടര്‍ ഗാമ 1 ലെ ആനന്ദ് സ്‌പെക്ട്രം ആശുപത്രിയില്‍ നവംബര്‍ 12 നാണ് യുധിഷ്ഠിറിനെ  ചികിത്സക്ക് പ്രവേശിപ്പിച്ചത്. ഇടത് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് നിതിന്‍ ഭാട്ടി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, ഡോക്ടര്‍ ആനന്ദ് വര്‍മ്മ പറഞ്ഞത് കുട്ടിയുടെ കണ്ണില്‍ കണ്ണില്‍ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നാണ്. ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. 

ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയപ്പോള്‍ ഇടത് കണ്ണിനല്ല, വലത് കണ്ണിനാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയതെന്നും ഓപ്പറേഷന് 45,000 രൂപ ചെലവായെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും (സിഎംഒ) പരാതി നല്‍കി.

#medicalnegligence #wrongsurgery #India #hospitalerror #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script