SWISS-TOWER 24/07/2023

Drowned | ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ 7 പേര്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

ചണ്ഡിഗഡ്: (www.kvartha.com) ഹരിയാനയിലെ മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയ ഒന്‍പത് യുവാക്കളാണ് മഹേന്ദര്‍ഗഡിലെ ജഗദോളി ഗ്രാമത്തിലുള്ള കനാലില്‍ അപകടത്തില്‍പെട്ടത്.

Aster mims 04/11/2022

തുടര്‍ന്ന് ജില്ലാ ഭരണകൂടം എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ നാലു പേര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കാണാതായി. സോനിപത് ജില്ലയിലെ യമുന നദിയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട അച്ഛനും മകനും അടക്കം മൂന്നുപേരാണ് മരിച്ചത്.

Drowned | ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ 7 പേര്‍ മുങ്ങിമരിച്ചു

സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖടര്‍ ട്വിറ്ററില്‍ കുറിച്ചു.

Keywords: News, National, Death, hospital, Treatment, Drowned, 7 Drown In Haryana During Ganesh Idols' Immersion Ceremony.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia