Boat Accident | 10 പേരുമായി സഞ്ചരിച്ച ബോട് മറിഞ്ഞ് അപകടം; 7 മരണം, 3 പേര്‍ രക്ഷപ്പെട്ടു

 


ADVERTISEMENT

പട്‌ന: (www.kvartha.com) ബീഹാറില്‍ 10 പേരുമായി സഞ്ചരിച്ച ബോട് മറിഞ്ഞു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. അതേസമയം മൂന്നുപേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ബീഹാറിലെ കെയ്താറിലാണ് സംഭവം.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കര്‍ഷക തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യാന്‍ മിശ്ര പറഞ്ഞു. എന്‍ഡിആര്‍എഫും പ്രദേശിക മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Boat Accident | 10 പേരുമായി സഞ്ചരിച്ച ബോട് മറിഞ്ഞ് അപകടം; 7 മരണം, 3 പേര്‍ രക്ഷപ്പെട്ടു

അപകടത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Patna, News, Accident, boat, Escaped, boat, 7 died As Boat With 10 People Capsizes In Bihar, 3 Swam To Safety. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia