ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം, 32 പേര്‍ക്ക് പരിക്ക്

 


ലക്‌നൗ: (www.kvartha.com 17.10.2020) ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുരന്‍പുര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് പിലിഭിത് എസ്പി ജയ് പ്രകാശ് അറിയിച്ചു. 

ലക്‌നൗ കേശാന്‍ഭാഗില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എല്ലാവരും ലക്‌നൗവിലുള്ളവരാണെന്നുമാണ് സൂചനയെന്നും പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം, 32 പേര്‍ക്ക് പരിക്ക്

Keywords:  Uttar Pradesh, News, National, Death, Accident, Accidental Death, Injured, Police, 7 dead and 32 injured after a bus and a Bolero collided
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia