ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; 7 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
May 10, 2021, 11:25 IST
ഹൈദരാബാദ്: (www.kvartha.com 10.05.2021) ഹൈദരാബാദിലെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഏഴു കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്.
ഞായറാഴ്ച രോഗികള്‍ക്ക് നല്‍കുന്ന ഓക്‌സിജന്റെ സമ്മര്‍ദം കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ നിറക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓക്‌സിജനുമായി ആശുപത്രിയിലേക്ക് വന്ന ടാങ്കറിന് വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായന്‍ഗുഡ പൊലീസ് ഉടന്‍ ഓക്‌സിജന്‍ ടാങ്കര്‍ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഏഴുപേര്‍ മരിക്കുകയായിരുന്നു.
Keywords: Hyderabad, News, National, Hospital, Treatment, Death, Police, Patient, COVID-19, 7 Covid patients die in Hyderabad hospital as oxygen tanker loses way
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.