ആറ് വയസുകാരിയെ കുറ്റിക്കാട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി സംശയം
Feb 24, 2020, 15:33 IST
ADVERTISEMENT
ലക്നൗ: (www.kvartha.com 24.02.2020) ആറ് വയസുകാരിയെ കുറ്റിക്കാട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബഹ്റിച്ചില് സയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയ്ക്ക് സമീപത്ത് നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പെണ്‍കുഞ്ഞിനെ കാണാതായത്. കുടുംബാംഗങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചതിനെ തുടര്‍ന്ന് തൊണ്ടയില്‍ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് പരിക്കുകളും കണ്ടെത്തി. പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് അയച്ചിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ബഹ്റിച്ച് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അജയ് പ്രതാപ് അറിയിച്ചു.

Keywords: Lucknow, News, National, Complaint, Police, Missing, Molestation, Enquiry, Bushes, Girl, 6 year girl old found dead at bushes in Uttar Pradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.