Accident | ഐടിബിപി ജവാന്മാര് സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 6 മരണം
ADVERTISEMENT
കശ്മീര്‍: (www.kvartha.com) ഇന്‍ഡ്യോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP) ജവാന്മാര് സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടത്തില്‍ ആറുപേര്‍ മരിച്ചു. പഹല്‍ഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. 39 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 37 ഐടിബിപി ജവാന്മാരും 2 ജമ്മു കശ്മീര്‍ പൊലീസുകാരും ബസില്‍ ഉണ്ടായിരുന്നു.
ബസിന്റെ ബ്രേക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ഐടിബിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമര്‍നാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാര്. ചന്ദന്‍വാരിയില്‍നിന്നാണ് ബസ് പുറപ്പെട്ടത്.
ഡപ്യൂടേഷന് കഴിഞ്ഞ് ജവാന്മാര് തിരികെ ശ്രീനഗറിലെ കണ്ട്രോള് റൂമിലേക്ക് വരുകയായിരുന്നു. പരിക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി എസ്ഡിഎച് പഹല്ഗാമിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Kashmir, News, National, bus, Accident, Death, Police, 6 ITBP personnel died as bus falls into gorge in J-K's Pahalgam

