Accident | ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 6 മരണം

 


ADVERTISEMENT

കശ്മീര്‍: (www.kvartha.com) ഇന്‍ഡ്യോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP) ജവാന്മാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടത്തില്‍ ആറുപേര്‍ മരിച്ചു. പഹല്‍ഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. 39 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 37 ഐടിബിപി ജവാന്മാരും 2 ജമ്മു കശ്മീര്‍ പൊലീസുകാരും ബസില്‍ ഉണ്ടായിരുന്നു.

Aster_MIMS

ബസിന്റെ ബ്രേക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ഐടിബിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമര്‍നാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാര്‍. ചന്ദന്‍വാരിയില്‍നിന്നാണ് ബസ് പുറപ്പെട്ടത്.

Accident | ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 6 മരണം

ഡപ്യൂടേഷന്‍ കഴിഞ്ഞ് ജവാന്മാര്‍ തിരികെ ശ്രീനഗറിലെ കണ്‍ട്രോള്‍ റൂമിലേക്ക് വരുകയായിരുന്നു. പരിക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി എസ്ഡിഎച് പഹല്‍ഗാമിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Keywords: Kashmir, News, National, bus, Accident, Death, Police, 6 ITBP personnel died as bus falls into gorge in J-K's Pahalgam

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia