ഡല്‍ഹി ചേരിയില്‍ അഗ്‌നിബാധ; 500 കുടിലുകള്‍ കത്തിനശിച്ചു

 


ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ച് ചേരിയിലുണ്ടായ അഗ്‌നിബാധയില്‍ 500 കുടിലുകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അഗ്‌നിബാധയുണ്ടായത്. 28 ഫയര്‍ എഞ്ചിനുകളാണ് തീയണയ്ക്കാനായി എത്തിയത്. അതേസമയം അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.

ഡല്‍ഹി ചേരിയില്‍ അഗ്‌നിബാധ; 500 കുടിലുകള്‍ കത്തിനശിച്ചുഇതുവരെ അത്യാഹിതങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് അഗ്‌നിബാധയുണ്ടായത്. തുറന്ന പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കുകളും മരക്കഷണങ്ങളും അഗ്‌നിക്കിരയായി. പ്രദേശത്താകമാനം കറുത്ത പുക മൂടിയിരിക്കുകയാണ്. കുടിലുകളിലെ ചെറു സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും അഗ്‌നി അതിവേഗം പടരാന്‍ കാരണമായി.

SUMMARY: New Delhi: Around 500 jhuggis (huts) were destroyed in a fire at a large slum in South Delhi's Vasant Kunj this morning. (See Pictures)

Keywords: Delhi, Slum, Fire, Vasant Kunj, Jhuggis,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia