മൂര്‍ഖന്റെ കടിയേറ്റ പാമ്പാട്ടി അതിനെ കറിവെച്ച് കഴിച്ചു; വിഷം കയറി മരിച്ചു

 


സീതാപൂര്‍: (www.kvartha.com 30.11.2014) മൂര്‍ഖന്റെ കടിയേറ്റിട്ടും മരിക്കാത്ത പാമ്പാട്ടി അതിനെ കറിവെച്ച് കഴിച്ച് മരിച്ചു. പാമ്പ് പിടുത്തക്കാരന്‍ നന്നു (50)വാണ് വിഷം കയറി മരിച്ചത്.

സീതാപൂര്‍ ജില്ലയിലെ കകൈയാപാറ ഗ്രാമത്തിലെ ധീരജ് യാദവിന്റെ വീട്ടില്‍ പാമ്പിനെ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് നന്നു അവിടെയെത്തിയത്. മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ മൂര്‍ഖന്‍ നന്നുവിനെ കടിച്ചു. പാമ്പിനോടുള്ള അരിശം തീര്‍ക്കാര്‍ നന്നു ഉടനെ തന്നെ പാമ്പിന്റെ തല മുറിച്ചുമാറ്റി. യാദവിന്റെ വീടിന്റെ പുറത്ത് അടുപ്പുകൂട്ടി പാമ്പിനെ റോസ്റ്റ് ചെയ്ത് കഴിച്ചു.

പാമ്പിറച്ചി അകത്തുചെന്നതോടെ നന്നു ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വയറുവേദനയും തലകറക്കവും അനുഭവപ്പെട്ട നന്നുവിനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

മൂര്‍ഖന്റെ കടിയേറ്റ പാമ്പാട്ടി അതിനെ കറിവെച്ച് കഴിച്ചു; വിഷം കയറി മരിച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരകവിഷമുള്ള പാമ്പിനെ കഴിച്ച് നന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് നന്നു അല്‍ഭുതകരമായി രക്ഷപ്പെട്ടു. പിന്നീടാണിയാള്‍ പ്രഗല്‍ഭനായ പാമ്പുപിടുത്തക്കാരനായി മാറിയത്.

SUMMARY: It was supposed to be his ultimate revenge, but 50-year-old snake catcher Nanhu couldn't live to tell the tale.

Keywords: Snake catcher, Nanhu, Uttar Pradesh, Cobra, Eating, Bite,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia