ചെന്നൈയിൽ 50 തെരുവുനായക്കളെ ജീവനോടെ ചുട്ടുകൊന്നു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 16.06.2016) ചെന്നൈയിൽ 50 തെരുവുനായ്ക്കളെ ജീവനോടെ ചുട്ടുകൊന്നു. ചെമ്മരിയാടുകളെയും ആടുകളെയും തെരുവുനായ്ക്കൾ നിരന്തരം ആക്രമിക്കുന്നുവെന്ന കാരണത്താലാണ് ഇങ്ങനെയൊരു നടപടിയെന്ന് നാട്ടുകാർ. ഭക്ഷണത്തിൽ വിഷം വച്ച് നായ്ക്കളെ മയക്കിയാണ് ജീവനോടെ ചുട്ടത്.

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെ മേൽമരുവത്തൂരിൽ കീഴമൂർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളിൽ ഒരാൾ ഇതേക്കുറിച്ച് മൃഗസ്നേഹിയായ പി അശ്വതിനെ അറിയിച്ചു. ഇയാളുടെപരാതിയെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അശ്വതിന്റെ പരാതിയെ തുടർന്ന് മുരളി, മുത്തു, മുരുഗദോസ്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അശ്വത് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് പൊലീസിനെ സമീപിച്ചത്. ചില നായ്ക്കൾ പൂർണമായും കത്തിനശിച്ചിരുന്നില്ല. പിന്നീട് അശ്വതാണ് ഇവയെ പൂർണമായും കത്തിച്ചത്.
ചെന്നൈയിൽ 50 തെരുവുനായക്കളെ ജീവനോടെ ചുട്ടുകൊന്നു

SUMMARY: At least 50 community dogs were burned alive at Keezhamur village near Melmaruvathur, about 50km from Chennai, on June 5. The dogs were sedated with food laced with pesticides. Police said a few villagers killed the dogs which allegedly attacked herds of sheep and goat.

Keywords: At least, 50, Community dogs, Burned alive, Keezhamur, Village, Melmaruvathur, 50km, Chennai, June 5




Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia