പ്രേമാഭ്യര്‍ത്ഥന നിരസിച്ച മൃഗഡോക്ടര്‍ക്ക് മേല്‍ ആസിഡ് ഒഴിച്ച് 45കാരിയുടെ പ്രതികാരം

 


ADVERTISEMENT

ഗാസിയാബാദ്: (www.kvartha.com 18.05.2016) ആസിഡ് ആക്രമണത്തില്‍ 28കാരനായ മൃഗ ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്. യുപിയിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. അമിത് വര്‍മ്മയാണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തിന് 40 ശതമാനം പൊള്ളലേറ്റു.

മുഖത്തും നെഞ്ചിലും വയറിലും കൈകളിലും പൊള്ളലേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍ ആന്റി എന്ന് വിളിക്കുന്ന 45കാരിയാണ് ആക്രമണത്തിന് പിന്നില്‍. ഡോക്ടര്‍ ഇവരുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വൈശാലി ഏരിയയിലുള്ള ഡോക്ടറുടെ ക്ലിനിക്കിലെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഒരു ബക്കറ്റില്‍ ആസിഡുമായി എത്തിയ പ്രതി ഡോക്ടര്‍ക്ക് മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു. 4 ലിറ്ററോളം ആസിഡാണ് ആക്രമണത്തിനുപയോഗിച്ചത്.
പ്രേമാഭ്യര്‍ത്ഥന നിരസിച്ച മൃഗഡോക്ടര്‍ക്ക് മേല്‍ ആസിഡ് ഒഴിച്ച് 45കാരിയുടെ പ്രതികാരം



SUMMARY: Ghaziabad: A woman allegedly hurled 4 litres of acid on a 28-year-old veterinary doctor in Vaishali area of the Uttar Pradesh’s Ghaziabad district on Monday.

Keywords: UP, Acid Attack, Vetenery Doctor, hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia