70 അംഗ നിയമസഭയില്‍ 44 കോടീശ്വരന്മാര്‍; പ്രമീള ടൊകസിന്റെ ആസ്തി 84 കോടി

 


ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരില്‍ ഭൂരിഭാഗവും ആം ആദ്മികളല്ലെന്ന് റിപോര്‍ട്ട്. 70 അംഗ നിയമസഭയിലെ 44 പേരും കോടീശ്വരന്മാരാണ്.

ശരാശരി 6.29 കോടി യാണ് എം.എല്‍.എമാരുടെ ആസ്തി. 2013ലെ തിരഞ്ഞെടുപ്പില്‍ ആകെ 51 കോടീശ്വരന്മാരാണ് നിയമസഭയിലെത്തിയത്. 2008ല്‍ ഇത് 47 ആയിരുന്നു. ഇത്തവണ 63 ശതമാനം എം.എല്‍.എമാരും കോടീശ്വരന്മാരാണ്. അതേസമയം 2013ലെ ശരാശരി ആസ്തി 10.83 ആയിരുന്നു.

70 അംഗ നിയമസഭയില്‍ 44 കോടീശ്വരന്മാര്‍; പ്രമീള ടൊകസിന്റെ ആസ്തി 84 കോടിആര്‍.കെ പുരത്ത് നിന്ന് മല്‍സരിച്ച് വിജയിച്ച ആം ആദ്മി പാര്‍ട്ടിയുടെ പ്രമീള ടോകസ് ആണ് നിയമസഭയിലെ ഏറ്റവും സമ്പന്ന. 87 കോടിയാണ് ഇവരുടെ ആസ്തി.

രണ്ടാം സ്ഥാനം ഉത്തം നഗറില്‍ നിന്നും വിജയിച്ച എ.എ.പി എം.എല്‍.എ നരേഷ് ബലിയനാണ്. 58 കോടിയാണിദ്ദേഹത്തിന്റെ ആസ്തി. കൈലാഷ് ഗഹ്ലോട്ട്, നരേഷ് യാദവ് എന്നിവര്‍ക്ക് 36ഉം 27ഉമാണ് യഥാക്രമം.

SUMMARY: As many as 44 MLAs in the 70-member Delhi Assembly are ‘crorepatis’ while the average assets of newly-elected lawmakers stood at Rs 6.29 crore, election watchdog Association for Democratic Reforms (ADR) said on Wednesday.

Keywords:
Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia