ബിജെപി ആസ്ഥാനത്തെ 42 ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ്
Jan 12, 2022, 15:19 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) ബിജെപി ആസ്ഥാനത്തെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പെടെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുത്ത് നിരവധി പേര്‍ പോസിറ്റീവായതിനെ തുടര്‍ന്നാണ് ഓഫീസിലെ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പരിശോധിച്ചത്.
തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 'പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതോടെ കോവിഡ് പരിശോധന നടത്തി. പോസിറ്റീവായി,' ജെപി നദ്ദ ട്വീറ്റ് ചെയ്തിരുന്നു.
ജനുവരി ഒമ്പതിന് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധിയും പോസിറ്റീവായിരുന്നു. 'ശക്തമായ ലക്ഷണങ്ങള്‍' ഉണ്ടെന്ന് വരുണ്‍ ട്വീറ്റ് ചെയ്തിരുന്നു. മൂന്നാം തരംഗത്തിനിടെ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസ് നല്‍കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ഥിച്ചിരുന്നു.

ജനുവരി നാലിന് ബിജെപി നേതാവ് മനോജ് തിവാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തിന് പനി ബാധിച്ചതിനാല്‍ ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കേണ്ടിവന്നു.
'കോവിഡ്-സുരക്ഷിത' തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്, 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ വേഗത്തിലാക്കാനും നിയുക്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മുന്‍കരുതല്‍ ഡോസ് നല്‍കാനും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രടറിമാരോട് ഇലക്ഷന്‍ കമീഷന്‍ ആവശ്യപ്പെട്ടു.
കേസുകളുടെ വര്‍ധനവ് ചൂണ്ടിക്കാട്ടിയും കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ജനുവരി 15 വരെ പൊതു റാലികള്‍, റോഡ്‌ഷോകള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍ എന്നിവ തിരഞ്ഞെടുപ്പ് കമീഷന്‍ നിരോധിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും. വോടെണ്ണല്‍ മാര്‍ച് 10 ന് നടക്കും. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10ന് ഏഴ് ഘട്ടങ്ങളിലും വോടെടുപ്പ് നടക്കും. ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച് മൂന്ന്, മാര്‍ച് ഏഴ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവ ഫെബ്രുവരി 14 നും മണിപ്പൂരില്‍ ഫെബ്രുവരി 27 ന് മാര്‍ച് മൂന്നിനും രണ്ട് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും.
Keywords: New Delhi, News, National, COVID-19, BJP, Politics, Vaccine, Office staffers, Security, 42 office staffers and security officials at Delhi BJP headquarters test positive for COVID-19.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.