16 മണിക്കൂര്‍ നീണ്ട പരിശ്രമം; 90 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ 4 വയസുകാരനെ രക്ഷപ്പെടുത്തി
May 7, 2021, 12:59 IST
ADVERTISEMENT
ജയ്പുര്‍: (www.kvartha.com 07.05.2021) 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 90 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ നാലു വയസുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കുകയായിരുന്ന നാലുവയസുകാരന്‍ പ്രദേശത്ത് പുതുതായി പണികഴിപ്പിച്ച തുറന്നിട്ട കിണറ്റിലേക്ക് വീഴുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന ദ്രുതകര്‍മ സേനയുടെ സംയുക്തമായ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിക്ക് കുട്ടിയെ പുറത്തിറക്കാനായത്. കുട്ടി സുരക്ഷിതനാണെന്നും, ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും എഎന്‍ഐ റിപോര്‍ട് ചെയ്തു.
കിണറ്റിലകപ്പെട്ട കുട്ടിക്ക് പൈപ് വഴി ഓക്സിജന്‍ എത്തിച്ച് നല്‍കിയിരുന്നു. തത്സമയ നിരീക്ഷണത്തിനായി സിസിടിവി ക്യാമറയും കിണറ്റിലേക്ക് കെട്ടിയിറക്കി. രാജസ്ഥാന്‍ ഡിസാസ്റ്റര്‍ റാപ്പിഡ് ഫോഴ്സിന് പുറമെ, ഗാന്ധിനഗര്‍, വഡോദര, അജ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Keywords: Jaipur, News, National, Well, Child, Escaped, Borewell, 4-year-old boy who fell into over 90-feet-deep borewell in Rajasthan rescued after 16 hours
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

