SWISS-TOWER 24/07/2023

ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടം; 4 മരണം

 


ഷിംല: (www.kvartha.com 22.05.2021) ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. 
Aster mims 04/11/2022

ആറുപേരാണ് അപകടം നടക്കുമ്പോള്‍ തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരണപ്പെട്ട നാലു പേരില്‍ ഒരു നേപാള്‍ സ്വദേശിയും ഉള്‍പ്പെടുന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടം; 4 മരണം

Keywords:  News, National, Accident, Death, Injured, NHPC, Workers, Tunnel, Collapses, Himachal Prades, 4 workers died as NHPC tunnel collapses in Himachal Prades 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia