ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ഡെല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി 4 പേര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും പൊലീസ് കണ്ടെടുത്തു. സൗത്ത് ഡെല്‍ഹിയിലെ സാകേത് പ്രദേശത്ത് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വില്‍പന നടത്തിയ പാലം സ്വദേശിയായ രാഹുല്‍ എന്ന പ്രതിയില്‍ നിന്ന് ഒരു ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ പിടിച്ചെടുത്തു. 

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഷാക്കിര്‍ (34) എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായവരില്‍ മറ്റൊരാള്‍. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച വിജയ് ശര്‍മ എന്നയാളും പിടിയിലായി. ഒരു സിലിന്‍ഡര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നീരജ് ബംഗ (47) എന്നയാളെ ഓക്‌സിജന്‍ കാനിസ്റ്ററുകള്‍ വില്‍പന നടത്തിയതിനാണ് പിടികൂടിയത്. ഇയാളില്‍ ഒമ്പത് ഓക്‌സിജന്‍ കാനിസ്റ്ററുകളാണ് പിടികൂടിയത്. 

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ഡെല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി 4 പേര്‍ അറസ്റ്റില്‍

Keywords:  News, New Delhi, National, Arrest, Police, Seized, Oxygen Concentrators, 4 Arrested For Black-Marketing Of Oxygen Concentrators In Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia