SWISS-TOWER 24/07/2023

ജമ്മുവില്‍ രണ്ടിടങ്ങളിലായി ഏറ്റുമുട്ടല്‍: 4 ജവാന്മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു

 


ജമ്മു: (www.kvartha.com 05.10.2015) ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജവാന്മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപോര്‍ട്ട്.

കുപ് വാര ജില്ലയിലെ ഹാന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കുപ് വാരയിലെ തന്നെ ലൊലാബിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

ഇവിടെയുള്ള വനത്തില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് സുരക്ഷ സൈന്യം. ഞായറാഴ്ച വൈകിട്ടാണ് കുപ് വാരയില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

ജമ്മുവില്‍ രണ്ടിടങ്ങളിലായി ഏറ്റുമുട്ടല്‍: 4 ജവാന്മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു


SUMMARY: Four armymen were martyred while a militant was killed in two separate gunbattles between terrorists and security forces in Jammu and Kashmir on Monday.

Keywords: Jammu Kashmir, Encounter, Jawans, Terrorist,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia