SWISS-TOWER 24/07/2023

Died | 'വിവാഹത്തില്‍ പങ്കെടുക്കാന്‍ തോക്കുമായി എത്തിയ അതിഥിയുടെ വെടിയേറ്റു'; വധുവിന്റെ അമ്മാവന്‍ മരിച്ചു

 


ADVERTISEMENT

ആഗ്ര: (www.kvartha.com) യുപിയില്‍ വിവാഹ ദിനത്തില്‍ വധുവിന്റെ അമ്മാവന്‍ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി ആഗ്രയിലെ ബഡാ ഉഖറ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങിനിടെയാണ് അബദ്ധത്തില്‍ അതിഥിയുടെ വെടിയേറ്റ് സുഭാഷ് കുമാര്‍ (35) കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതി രാജീവ് ശര്‍ം(32)യെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Aster mims 04/11/2022

പൊലീസ് പറയുന്നത്: അതിഥിയായെത്തിയ രാജീവ് ശര്‍മ ലൈസന്‍സുള്ള തോക്കുമായാണ് എത്തിയത്. പ്രതി തോക്കില്‍ തിര നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിരുകയായിരുന്നു. സുഭാഷിനെ ഉടന്‍ തന്നെ എസ്എന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Died | 'വിവാഹത്തില്‍ പങ്കെടുക്കാന്‍ തോക്കുമായി എത്തിയ അതിഥിയുടെ വെടിയേറ്റു'; വധുവിന്റെ അമ്മാവന്‍ മരിച്ചു

പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പ്രതി രാജീവ് ശര്‍മ തോക്കുമായി ഓടി രക്ഷപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചുവരികയാണ്.

Keywords: News, National, Death, Death, Marriage, Medical College, 35-year-old man dies in accidental firing in Agra.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia